പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു

പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടിയായി ഒരു എംഎൽഎ കൂടി രാജിവച്ചു. കെ. ലക്ഷ്മി നാരായണൻ ആണ് രാജിവച്ചത്. നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎയുടെ രാജി. ഇതോടെ വി. നാരായണസ്വാമി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. നാരായണസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവയ്ക്കുന്ന അഞ്ചാമത്തെ കോൺഗ്രസ് എംഎൽഎയാണ് ലക്ഷ്മി നാരായണൻ.

കോൺഗ്രസിന് നിലവിൽ സ്പീക്കറടക്കം ഒമ്പത് എംഎൽഎമാരാണ് ഉള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയുടമടക്കം 13 പേരുടെ പിന്തുണയാണ് യുപിഎക്കുള്ളത്.

പ്രതിപക്ഷത്ത് ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നിവർക്കായി 11 എംഎൽഎമാരുണ്ട്. ബിജെപിയുടെ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എൻഡിഎക്ക് 14 പേരാകും. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ലെന്നാണ് കോൺഗ്രസിന്റെ വാദം.

Story Highlights – Puducherry Congress Crisis Deepens As Another MLA Quits Before Floor Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top