ഇടുക്കിയില്‍ കയ്യേറ്റക്കാര്‍ക്ക് എതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്

ഇടുക്കിയില്‍ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ആദിവാസി ഭൂമി കൈവശപ്പെടുത്തിയ കയ്യേറ്റക്കാരെയും ഒഴിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കയ്യേറ്റങ്ങള്‍ കൊണ്ട് വിവാദമായി മാറിയ ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് കര്‍ശന നടപടിയുമായാണ് ജില്ലാ ഭരണകൂടം മുന്‍പോട്ട് പോകുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് വന്‍കിട കയ്യേറ്റക്കാരില്‍ നിന്നും തിരിച്ചുപിടിച്ചത്.
Read Also : ഇടുക്കി മണിയാറന്‍കുടിയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം
ഇതില്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപത്തെ 18 ഏക്കര്‍ അടുത്ത കാലത്ത് ഒഴിപ്പിച്ചെടുത്ത വന്‍കിട കയ്യേറ്റങ്ങളില്‍ ഒന്നാണ്. ജില്ലയിലെ വിവിധ മേഖലകളില്‍ നിരവധി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ട്.
ഒഴിപ്പിച്ചെടുത്ത ഭൂമി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിച്ചാണ് റവന്യൂ വകുപ്പ് മുന്‍പോട്ട് പോകുന്നത്. ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസി ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് റവന്യൂ വകുപ്പ് നടത്തി വരുന്നത്.
Story Highlights – revenue department, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here