പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്നും തുടരും

സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകള്‍ ഉത്തരവായി നല്‍കും വരെ സമരം സമാധാനപരമായി തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളിലെ ഔദ്യോഗിക സര്‍ക്കാര്‍ നിലപാട് നാളെ അറിയിക്കാനാണ് സാധ്യത.

അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തല്‍ സന്ദര്‍ശിക്കും.

Story Highlights – strike of PSC candidates will continue today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top