കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങ് അല്പസമയത്തിനകം ആരംഭിക്കും

inaugural Vijaya Yathra Surendran

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങ് അല്പസമയത്തിനകം ആരംഭിക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് തളിപ്പടുപ്പ് മൈതാനിയിൽ നിന്നാണ് ബിജെപിയുടെ വിജയ യാത്രയ്ക്ക് തുടക്കമാകുന്നത്. ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന നേതാക്കൾക്ക് പുറമെ കർണാടക നേതാക്കളും കേന്ദ്ര മന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും.

നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം. മാർച്ച് 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 3 മണി തൊട്ട് വിദ്യാനഗർ മുതൽ കുമ്പള വരെയുള്ള ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Story Highlights – The inaugural function of Vijaya Yathra led by K Surendran will begin shortly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top