അസെന്‍ഡ് വ്യവസായ നിക്ഷേപക സംഗമത്തില്‍ ഇഎംസിസി കമ്പനിയെത്തിയ വിവരം നിയമസഭയിലും മറച്ചുവെച്ചു

അസെന്‍ഡ് വ്യവസായ നിക്ഷേപക സംഗമത്തില്‍ ഇഎംസിസി കമ്പനിയെത്തിയ വിവരം സര്‍ക്കാര്‍ നിയമസഭയിലും മറച്ചു വെച്ചു. അസെന്റിന്റെ ഭാഗമായി അനുമതി നല്‍കിയതും താത്പര്യപത്രം ലഭിച്ചതുമായ പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന്,
വ്യവസായ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ഇഎംസിസി കമ്പനിയുടെ പേരില്ല.

2020 ഫെബ്രുവരി 12 നാണ് നിയമസഭയില്‍ വ്യവസായ മന്ത്രി ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. അസെന്റ് 2020 വ്യവസായ നിക്ഷേപക സംഗമത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് പ്രതിപക്ഷ നിരയിലെ മോന്‍സ് ജോസഫ് എംഎല്‍എ ആണ് നക്ഷത്രചിഹ്നം ഇടാത്ത ചോദ്യമായി വിഷയം ഉന്നയിച്ചത്. വ്യവസായ സംഗമത്തിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആയിരുന്നു ആദ്യ ചോദ്യം.

മൂന്നാമത്തെ ചോദ്യം വ്യവസായ നിക്ഷേപക സംഗമത്തില്‍ അനുമതി നല്‍കിയതും താത്പര്യപത്രം ലഭിച്ചതുമായ പദ്ധതികളുടെ വിശദാംശങ്ങളെ കുറിച്ചായിരുന്നു. പത്ത് വിവിധ മേഖലകളില്‍ താത്പര്യം അറിയിച്ച കമ്പനികളുടെ വിവരങ്ങള്‍ മന്ത്രി രേഖാമൂലം മറുപടിയായി നല്‍കി. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇഎംസിസിയുടെ പേരില്ല. 2020 ജനുവരി ഒന്‍പത്, 10 തീയതികളില്‍ ആണ് കൊച്ചിയില്‍ വ്യവസായ നിക്ഷേപക സംഗമം നടന്നത്. അവിടെ വെച്ച് ഇഎംസിസി 5000 കോടിയുടെ പദ്ധതിക്ക് താത്പര്യം അറിയിച്ചുവെന്നായിരുന്നു വ്യവസായ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ വ്യവസായ മന്ത്രി സഭയില്‍ രേഖാമൂലം നല്‍കിയ വിശദീകരണത്തില്‍ ഇക്കാര്യം മറച്ചുവെച്ചത് എന്തിനെന്ന ചോദ്യം പ്രസക്തം.

Story Highlights – Ascend Industrial Investors Meeting – EMCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top