മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി

മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെയും പുതച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരമുണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്. അസമിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ പരാമർശം.

കഴിഞ്ഞ തവണ മാർച്ച് നാലിനാണ് പ്രഖ്യാപനമുണ്ടായത്. ഇത്തവണ മാർച്ച് 7ന് പ്രഖ്യാപനമുണ്ടാകാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മാർച്ച് ഏഴിന് മുൻപ് എത്തുമെന്ന് മോദി പറഞ്ഞു. കേരളത്തിന് പുറമേ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി എത്തുക.

Story Highlights – Narendra modi, election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top