കേരള ഹൈക്കോടതിയിലേയ്ക്ക് നാല് ജഡ്ജിമാർ കൂടി

Rose symbol; BJP to High Court

കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങി. സുപ്രിംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.

ജില്ലാ ജഡ്ജിമാരായ കരുണാകരൻ ബാബു, കൗസർ ഇടപഗത്ത്, അഭിഭാഷകരായ മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ എന്നിവരെയാണ് ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചത്.

പുതിയ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ സുപ്രിംകോടതി കൊളീജിയത്തിന് ഹൈക്കോടതി സമർപ്പിച്ചിരുന്നു. ശുപാർശ പരിഗണിച്ച സുപ്രിംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി. തുടർന്ന് കേന്ദ്രസർക്കാർ ശുപാർശ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയായിരുന്നു.

Story Highlights – High court of kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top