Advertisement

കേരളത്തിൽ ഹിന്ദുത്വ ആശയം തന്നെ പ്രചാരണ വിഷയം; സ്ഥാനാർത്ഥിയാകുമെന്ന സൂചന നൽകി കുമ്മനം രാജശേഖരൻ

February 22, 2021
2 minutes Read
Kummanam Rajasekharan hints candidate

കേരളത്തിൽ ഹിന്ദുത്വ ആശയം തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ശബരിമല ആചാര സംരക്ഷണം ബിജെപി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാക്കും. മത്സരിക്കുന്ന മണ്ഡലം പാർട്ടി തീരുമാനിക്കും. കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് ശേഷം സ്ഥാനാർത്ഥി നിർണയം ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു.

കോൺഗ്രസും സിപിഐഎമും ചേർന്ന് ഇതുവരെ ഭരിച്ചിട്ടും കേരളത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കുമ്മനം ആരോപിച്ചു. യോഗി ആദിത്യനാഥ് ഒരു വിജയഗാധയുമായാണ് കേരളത്തിൽ കാലുകുത്തുന്നത്. അവിടത്തെ വ്യവസായം, വ്യാപാരം, വാണിജ്യം വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം വൻ നേട്ടങ്ങൾ കാട്ടിക്കൊടുത്തു കൊണ്ട് അതെല്ലാം തെളിയിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഭരണം അവിടെ നടക്കുന്നതെന്നും കുമ്മനം പറഞ്ഞു.

Story Highlights – Kummanam Rajasekharan hints that he will be a candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top