Advertisement

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

February 22, 2021
Google News 1 minute Read

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ വ്യാപകമാക്കി. തട്ടിക്കൊണ്ടുപോകലിന് സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സ്വർണം കടത്തിയെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു രംഗത്തെത്തി. പൊലീസിനോടാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്. നിരവധി തവണ വിദേശത്തു നിന്ന് സ്വർണം നാട്ടിലെത്തിച്ചുവെന്നും ബിന്ദു പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് സ്വർണക്കടത്തിന് പിന്നിൽ. ഒടുവിൽ കടത്തിയ സ്വർണത്തിന്റെ പേരിൽ തനിക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ഇതിന് ശേഷം താൻ കടത്തിയ സ്വർണം ഉപേക്ഷിച്ചുവെന്നും ബിന്ദു പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതേ തുടർന്നുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിന്ദുവിന്റെ മൊഴി ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.

Story Highlights – Kidnap, bindhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here