പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍. കോടതിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും അന്വേഷണം സങ്കീര്‍ണമാക്കുമെന്നുമാണ് സിബിഐ നിലപാട്.

ഉദ്യോഗസ്ഥരുടെ എണ്ണം കുറവും കേസുകളുടെ ബാഹുല്യവും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് അപ്പീലില്‍ സിബിഐ വ്യക്തമാക്കുന്നത്. സമാന ആവശ്യമുന്നയിച്ച് മുഖ്യ പ്രതി റോയ് തോമസ് ഡാനിയലും ഹര്‍ജി നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇരുപതിനായിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. കേസിലെ പ്രതികളെല്ലാം ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

Story Highlights – Popular finance fraud; The CBI appeal will be heard by the high court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top