രണ്ടില ചിഹ്നം: പി.ജെ. ജോസഫിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

രണ്ടില ചിഹ്നത്തിനായി പി.ജെ. ജോസഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു ജോസഫിന്റെ അപ്പീല്‍.
കഴിഞ്ഞ നവംബര്‍ 20 നാണ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരി വയ്ക്കുകയും ഇതിനെതിരായ പി.ജെ. ജോസഫിന്റെ ഹര്‍ജി തള്ളുകയും ചെയ്തത്. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ലാ എന്ന് വിലയിരുത്തലിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.
തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Story Highlights – two leaves symbol: High Court verdict today