Advertisement

പ്രകൃതിയുടെ ഇന്ദ്രജാലം; നിറം മാറുന്ന അത്ഭുതപ്പാറ

February 23, 2021
Google News 2 minutes Read

ആസ്‌ത്രേലിയയിലെ കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ”അയേര്‍സ് പാറ” നിറം മാറാന്‍ കഴിയുന്ന ഒരു പ്രകൃതി പ്രതിഭാസമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമതാണ്. ഓവൽ ആകൃതിയിൽ കിടക്കുന്ന ഇതിന്റെ അടിഭാഗം മനോഹരമായ ഗുഹകളാണ്. ഗുഹകൾ സുന്ദരമായ ചുമർ ചിത്രങ്ങളാൽ അലങ്കൃതമായി കിടക്കുന്നു. ഈ ചിത്രങ്ങൾ പൗരാണിക ഗുഹാമനുഷ്യർ തീർത്തതാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പൊതുവെ പാറയുടെ നിറം ചുവപ്പാണെങ്കിലും സൂര്യൻ ഉദിച്ചുവരുമ്പോൾ ഇതിനു വ്യത്യസ്‍തമായ നിറം കൈവരും. ഉച്ച നേരത്ത് നിറം മാറുന്ന പാറ സൂര്യാസ്തമയം ആകുമ്പോൾ വൈലറ്റായി തീരുന്നു. രാവിലെ മുതൽ വൈകുന്നേരം ആകുന്നത് വരെ പാറ ചുവപ്പായും വൈലറ്റായും മഞ്ഞയായും ഒടുവിൽ കറുപ്പ് നിറമായും മാറുന്നതായിയാണ് കണ്ടെത്തിയിരുന്നത്.

ഈ നിറം മാറ്റത്തിനു പിന്നിൽ എന്താണ് മാജിക്കാണോ അതോ പ്രകൃതിയുടെ ഇന്ദ്രജാലമാണോ ? എന്നാൽ ഇതൊന്നും അല്ല കാരണം.

Read Also : അതിശൈത്യം പിടിമുറുക്കുന്നു; നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു

ഭൂമിയിൽ പാറ നിലനിൽക്കുന്നതിന്റെ പ്രത്യേകതയും ഇതിനു പിന്നിൽ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. ചെറിയ കല്ലുകൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ഈ പാറയിൽ സൂര്യരശ്മികൾ തട്ടുമ്പോഴുണ്ടാകുന്ന പ്രതിഫലനമാണ് കാഴ്ചക്കാരിൽ വ്യത്യസ്ത നിറങ്ങളായി അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ ഇടകലർന്നിരിക്കുന്ന പൊടിപടലങ്ങളിൽ തട്ടി സൂര്യകിരണങ്ങൾ കുന്നിലെ കല്ലുകളിൽ പതിക്കുമ്പോൾ വ്യത്യസ്‍തമായ നിറങ്ങൾ ഉണ്ടാവുക സ്വാഭാവികമാണല്ലോ. അപ്പോൾ എന്തുകൊണ്ട് മറ്റുള്ള കുന്നുകൾക്ക് ഇത് ബാധകമല്ലെന്നുള്ള ചോദ്യം പ്രസക്തമാണ്. അവിടെയാണ് പാറയുടെ നിൽപ്പും അന്തരീക്ഷത്തിന്റെ ഘടനയും കുന്നിലെ കല്ലുകളുടെ പ്രത്യേകതയും പ്രസക്തമാകുന്നത്. ഇവയെല്ലാം ഒത്തു ചേരുമ്പോൾ അയേര്‍സ് ഒരു അത്ഭുത കുന്നായി മാറുന്നു.

മണൽ കല്ലായി രൂപപ്പെട്ട ആസ്‌ത്രേലിയയിൽ തന്നെ ഏറ്റവും പ്രസിദ്ധമായ പ്രകൃതി നിർമ്മാണ പാറകൂട്ടങ്ങളാണ് ഉൽറു അഥവാ അയേര്‍സ് റോക്ക് എന്നറിയപ്പെടുന്നത്. 338 മീറ്റർ ഉയരവും പത്തു കിലോമീറ്റർ വീതിയുമുള്ള ഈ അത്ഭുതപ്പാറ ആസ്‌ത്രേലിയയിൽ 440 കിലോമീറ്റർ കിഴക്ക് പടിഞ്ഞാറായിയാണ് സ്ഥിതി ചെയ്യുന്നത്. ആസ്‌ത്രേലിയയിൽ സർക്കാർ ഈ അത്ഭുത പാറയുടെ സമീപത്തായി മൗണ്ട് ഓൽഗാ നാഷണൽ പാർക്ക് എന്ന പേരിൽ മനോഹരമായ ഒരു പാർക്കും സ്ഥാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് വർഷാവർഷം ഇവിടെ എത്തുന്നത്.

Read Also : യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച നിറം മാറുന്ന തടാകം ‘ജിയുഷൈഗോ’

Story Highlights – Ayers Rock ,Iconic natural Landmark Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here