സ്ഥാനാര്‍ത്ഥി നിര്‍ണയം; കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത. സമുദായത്തോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കരുതെന്നും നിര്‍ദേശം. സഭയ്ക്ക് കൂടി സ്വീകാര്യനായ ആളെ വേണം സഭയുടെ ലേബലില്‍ മത്സരിപ്പിക്കാന്‍ എന്നും ലേഖനത്തിലുണ്ട്. ദീപിക ദിനപത്രത്തിലാണ് ലേഖനം.

സമുദായവിരുദ്ധര്‍ സമുദായ ലേബലില്‍ മത്സരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വിവാദ നിര്‍ദേശം പുറപ്പെടുവിച്ചത് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. മുന്നണി മാറ്റങ്ങള്‍ക്കും വിമര്‍ശനമുണ്ട്. ജോസ് കെ മാണിക്കും മാണി സി കാപ്പനും നേരെയാണ് സഭയുടെ വിമര്‍ശനം.

Story Highlights – congress, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top