2 വർഷങ്ങൾക്കു ശേഷം ക്രിസ് ഗെയിൽ വിൻഡീസ് ടീമിലേക്ക് മടങ്ങിയെത്തുന്നു

Chris Gayle West Indies

2 വർഷത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിൽ വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് മടങ്ങിയെത്തുന്നു. മാർച്ചിൽ ശ്രീലങ്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിലൂടെയാണ് ഗെയിൽ ദേശീയ ടീമിൽ മടങ്ങിയെത്തുന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൻ്റെ താരമായ ഗെയിൽ ലീഗിനിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇത് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് താൻ ദേശീയ ടീമിൽ ഉണ്ടാവുമെന്ന സൂചന താരം നൽകിയത്.

2019 ഓഗസ്റ്റിൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലാണ് ഗെയിൽ വിൻഡീസ് ജഴ്സിയിൽ അവസാനമായി കളിച്ചത്. ശ്രീലങ്കൻ പരമ്പര മാർച്ച് നാലിനാണ് ആരംഭിക്കുക. മാർച്ച് 8ന് പരമ്പര അവസാനിച്ചതിനു ശേഷം ഗെയിൽ പിഎസ്എലിലേക്ക് മടങ്ങിയെത്തും. ഒരു ഫിറ്റ്നസ് ടെസ്റ്റ് നടത്തിയതിനു ശേഷമാവും അവസാന സ്ക്വാഡ് പ്രഖ്യാപിക്കുക.

അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. ഡേനൈറ്റ് ടെസ്റ്റാണ് നടക്കുക. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓരോ ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനില ആക്കിയിരിക്കുകയാണ്. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം ആരംഭിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ ഈ ടെസ്റ്റ് വളരെ നിർണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ളൂ. അതേസമയം, ഇംഗ്ലണ്ടിനു ഈ കളി വിജയിക്കേണ്ടത് അത്യാവശ്യമാണ്.

Story Highlights – Chris Gayle Set For West Indies T20I Return

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top