Advertisement

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ കാണാനില്ലെന്ന വെളിപ്പെടുത്തല്‍; അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

February 23, 2021
2 minutes Read

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും കേസെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്നും സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യത്തില്‍ പരാതിക്കാരന്‍ ഇന്ന് കോടതി മുന്‍പാകെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും.
കെഎസ്ആര്‍ടിസി വിഴിഞ്ഞം ഡിപ്പോ ജീവനക്കാരനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights – Disclosure of missing Rs 100 crore in KSRTC; petition seeking an inquiry in the High Court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top