ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച; മിനിറ്റ്‌സ് സര്‍ക്കാരിന് കൈമാറി

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്‌സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ഇന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം കാത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുകയാണ്.
സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ ഇന്നലെയാണ് നിരാഹാര സമരം ആരംഭിച്ചത്. ശനിയാഴ്ച നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ ഉത്തരവായി ലഭിക്കും വരെ സമരം തുടരാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്ന് നയപരമായ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരവും പുരോഗമിക്കുകയാണ്. ചര്‍ച്ച നടന്നെങ്കിലും സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം 43 ദിവസമായി തുടരുന്ന കായിക താരങ്ങളുടെ സമരം താത്ക്ലികമായി അവസാനിപ്പിച്ചു. നിയമനം പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം. നിയമനം വേഗത്തിലാക്കുക എന്ന ആവശ്യം ഉയര്‍ത്തി റിസര്‍വ് വാച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ശയന പ്രതിക്ഷണം നടത്തി.
സംസ്ഥാന ഉപാധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരവും തുടരുകയാണ്. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി സമര പന്തല്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.
Story Highlights – psc, government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here