ഏറ്റവും വിലക്കൂടിയ ബിരിയാണി ദുബായിൽ

dubai costliest biriyani

ബസ്മതി അരിയുടെ സ്വാദും മസാലകളും ചേരുന്ന സ്വാദിഷ്ടമായ ബിരിയാണിയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും…ബിരിയാണിക്ക് വേണ്ടി എത്ര രൂപ വേണമെങ്കിലും നാം മുടക്കും. എന്നാൽ 20,000 രൂപ മുടക്കാൻ തയാറാകുമോ ? എങ്കിൽ ദുബായിലെ ഏറ്റവും വിലക്കൂടിയ ബിരിയാണി കഴിക്കാം.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ പ്രവർത്തിക്കുന്ന ബോംബെ ബൊറോയിലെ ബിരിയാണിക്കാണ് ഈ ഭീമൻ തുക നൽകേണ്ടി വരുന്നത്. റോയൽ ഡോൾഡ് ബിരിയാണി എന്നാണ് വിഭവത്തിന്റെ പേര്.

എന്താണ് ഇത്ര വിലപിടിപ്പുള്ളതാക്കുന്നത് ?

വലിയ സ്വർണ തളികയിലാണ് ഈ ബിരിയാണി വിളംബുന്നത്. മാത്രമല്ല മുകളിൽ 23 ക്യാരറ്റ് സ്വർണത്തിൽ തീർത്ത ഇലകൾ വിതറി അലങ്കരിക്കും. ഈ ഇലകൾ ഭക്ഷ്യയോഗ്യമാണെന്നതാണ് പ്രത്യേകത. 1000 ദിർഹം വിലമതിക്കുന്ന ഈ ബിരിയാണിക്ക് ആരാധകരേറെയാണ്.

Story Highlights – dubai costliest biriyani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top