മൂന്നാം ടെസ്റ്റ്: ആൻഡേഴ്സണും ബ്രോഡും കളിക്കുമെന്ന സൂചന നൽകി ജോ റൂട്ട്

Joe Root Anderson Broad

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും കളിക്കുമെന്ന സൂചന നൽകി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം വീണ്ടും ചിന്തിക്കുമെന്നും ബ്രോഡ് പറഞ്ഞു. ടെസ്റ്റിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് റൂട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

“അവരെ എഴുതിത്തള്ളാൻ കഴിയില്ല. ഭാവിയിൽ ഒരുമിച്ച് കളിക്കാനുള്ള അവസരങ്ങൾ അവർക്ക് ലഭിക്കും. ഇനിയും അവരിൽ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. നാളെ അവർ ഒരുമിച്ച് കളിക്കാൻ സാധ്യതയുണ്ട്. ടീം എങ്ങനെയാവുമെന്നതിനെപ്പറ്റി ഞങ്ങൾ ഇപ്പോൾ ചിന്തിച്ചിട്ടില്ല. ഇക്കാര്യത്തിൽ സമയമെടുത്ത് ചിന്തിച്ചതിനു ശേഷമേ തീരുമാനം എടുക്കൂ. നാളെ രാവിലെ പിച്ച് എങ്ങനെയാവുമെന്നത് അറിയണം.”- റൂട്ട് പറഞ്ഞു.

Read Also : ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും

മൂന്നാം ടെസ്റ്റ് നാളെ മുതലാണ് ആരംഭിക്കുക. ഡേനൈറ്റ് ടെസ്റ്റാണ് നടക്കുക. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓരോ ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനില ആക്കിയിരിക്കുകയാണ്. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം ആരംഭിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ ഈ ടെസ്റ്റ് വളരെ നിർണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ളൂ. അതേസമയം, ഇംഗ്ലണ്ടിനു ഈ കളി വിജയിക്കേണ്ടത് അത്യാവശ്യമാണ്.

Story Highlights – Joe Root Indicates At Playing Both James Anderson And Stuart Broad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top