ലാവ തിളച്ചു മറിയുന്ന നൈരാഗോംഗോ ; ഇത് നഗരത്തിന്റെ കവാടം

ലോകത്തിലെ ഏറ്റവും വലുതും സജീവവുമായ അഗ്നി പർവ്വതങ്ങളിലൊന്നാണ് നൈരാഗോംഗോ. ഏതു നേരവും ചുട്ടുപൊള്ളുന്ന ലാവ നിറഞ്ഞു കിടക്കുന്ന തടാകം കാണാനെത്തുന്ന സഞ്ചാരികളും കുറവല്ല. നരകത്തിന്റെ കവാടമെന്ന് അറിയപ്പെടുന്ന ഇവിടം ലോകത്തിലെ ഏറ്റവും വലുതും സജീവവുമായ അഗ്നി പർവ്വതങ്ങളിലൊന്നാണ്. ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് നൈരാഗോംഗോ അഗ്നിപർവ്വതം. നൈരാഗോംഗോ ഏറ്റവും ആകർഷകവും അപകടകരവുമായാ ഒന്നാണെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

സാഹസിക സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയായ ഇവിടം തീയുടെ കുഴിയെന്നും അറിയപ്പെടുന്നു. 1000 ഡിഗ്രി സെൽഷ്യസിലേറെ ചൂടിലാണ് ഇവിടെ ലാവ തിളച്ചുമറിയുന്നത്. നൈരാഗോംഗോയുടെ സ്ഥിതി നരകമാണെങ്കിലും അങ്ങോട്ടേയ്ക്ക് പോകുന്ന വഴി അതിമനോഹരമാണ്. ഉഗാണ്ടയും റുവാണ്ടയുമായുള്ള അതിർത്തികളിലൂടെ കടന്നു പോകുന്ന, ആരെയും അതിശയിപ്പിക്കുന്ന, വന്യമായ വിരുംഗ നാഷണൽ പാർക്കിനകത്താണ് നൈരാഗോംഗോ. ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയതും, ജീവശാസ്ത്രപരമായി വൈവിധ്യമാർന്നതുമായ സംരക്ഷണ പ്രദേശമാണിത്.

ആകെ എട്ടു അഗ്നി പർവതങ്ങൾ ഇവിടെയുണ്ട്. നൈരാഗോംഗോ പർവ്വതത്തിന് 3,470 മീറ്റർ ഉയരമുണ്ട്. ലാവ തടാകത്തിലെത്താൻ , റുവാണ്ടയിലേയ്ക്ക് യാത്രചെയ്യണം. അതിർത്തി കടന്ന് ഡിആർ കോംഗോയിൽ എത്തുക. അവിടെ നിന്നാണ് ട്രക്കിങ് ആരംഭിക്കുക. ഏകദേശം 8 കിലോമീറ്റർ ദൂരമുണ്ട് മുകളിലെത്താൻ ,അതിൽ 1.5 കിലോമീറ്റർ താഴെ കുത്തനെയുള്ള കയറ്റമാണ്. 6 മണിക്കൂർ എടുക്കും മുകളിലെത്താൻ. മേഖലയിലെ നിരന്തര സംഘർഷം കാരണം സഞ്ചാരികൾ സായുധ റേഞ്ചർമാർക്കൊപ്പം ഒരെറ്റ ഗ്രൂപ്പായി ഒന്നിച്ച് പോകണമെന്നാണ് നിയമം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരപ്രിയർക്ക് ഈ തീക്കുളം നകര കവാടമല്ല, അനുഭവത്തിന്റെ സ്വർഗ്ഗവാതിലാണ്. ട്രക്കിങ് പ്രേമികളുടെ സ്വർഗ്ഗമെന്നും ഇവിടം അറിയപ്പെടുന്നു.

നൈരാഗോംഗോയുമായി ബന്ധപ്പെട്ട് നിരവധി നിഗൂഢതകളും കഥകളുമുണ്ട്. ദുഷ്ടാത്മാക്കളാണ് ഇവിടെ താമസിക്കുന്നതെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റു ചിലർ കരുതുന്നത് ലാവാ തടാകം നരകത്തിലേക്കുള്ള പ്രവേശന കവാടമാണെന്നും പാപികളെ ആത്മാക്കൾ കത്തിക്കാൻ ഉപയോഗിക്കുന്ന ഇടമാണെന്നുമാണ് . ദുഷ്ടാത്മാക്കൾ ദേഷ്യപ്പെടുന്നതാണ് നൈരാഗോംഗോയുടെ ലാവ പൊട്ടി തെറിക്കുന്നതിന് കാരണമെന്നും ചിലർ വിശ്വസിക്കുന്നു. അതിനാൽ അവരെ സമാധാനിപ്പിക്കാൻ അഗ്നിപർവ്വതത്തിന് വഴിപാടുകൾ നടത്താറുണ്ട്. ഈ തടാകത്തിന്റെ ഭയാനകരമായ കാഴ്ച കാണാൻ 18 കിലോമീറ്റർ അകലെയുള്ള ഗോമോ നഗരത്തിന് മുകളിൽ കയറി നിന്നാൽ കാണുന്ന കാഴ്ച ശരിക്കും അത്ഭുതമാകും.

Story Highlights – Mount Nyiragongo One of the world’s most beautiful and active volcanoes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top