സോളിസിറ്റര്‍ ജനറല്‍ ഇന്ന് സുപ്രിംകോടതിയില്‍ ഹാജരാകാതിരുന്നത് ലാവ്‌ലിന്‍ കേസില്‍ മാത്രം

സോളിസിറ്റര്‍ ജനറല്‍ ഇന്ന് സുപ്രിംകോടതിയില്‍ ഹാജരാകാതിരുന്നത് ലാവ്‌ലിന്‍ കേസില്‍ മാത്രം. ലാവ്‌ലിന് മുന്‍പും ശേഷവും ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഇന്ന് ഹാജരായില്ല.
കേസില്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. സോളിസിറ്റര്‍ ജനറലിന് മറ്റ് കേസുകളുടെ തിരക്ക് ഉള്ളതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ച് സുപ്രിംകോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റുകയും ചെയ്തു.
ലാവ്‌ലിന്‍ കേസ് ഇന്ന് ആറാമതായിട്ടായിരുന്നു ജസ്റ്റിസ് യു.യു. ലളിതിന്റെ ബെഞ്ച് കേട്ടത്. ഈ കേസില്‍ ഹാജരാകാതിരുന്ന സോളിസിറ്റര്‍ ജനറല്‍ ഏഴാമത് പരിഗണിച്ച കേസിലും ഒന്‍പതാമത് പരിഗണിച്ച കേസിലും ഹാജരായി.
Story Highlights – Solicitor General – Supreme Court – Lavalin case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here