ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കും

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ആദ്യഘട്ടത്തില്‍ 84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കും.

400 പുതിയ തസ്തിക കൂടി സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചു. പൊലീസിലും കൂടുതൽ തസ്തികകൾ അനുവദിച്ചു. 31 വർഷത്തിന് ശേഷം പുതിയ ബറ്റാലിയൻ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

രാവിലെ മുതൽ മന്ത്രി സഭാ യോഗതീരുമാനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ഉദ്യോഗാർഥികൾ പക്ഷെ അങ്കലാപ്പിലാണ്. തസ്തിക ഏതൊക്കെ വകുപ്പുകളിൽ എന്ന വ്യക്തത വേണമെന്നാണ് സമരത്തിലുള്ളവരുടെ ആവശ്യം.

അതേസമയം പരിഗണന ലഭിക്കുന്നില്ലെന്ന് കാണിച്ച് സിപി ഒ റാങ്ക് ഗോൾഡേഴ്‌സ് ഇന്നും സമരം ശക്തമാക്കി. റോഡിൽ കൈമുട്ടിൽ ഇഴഞ്ഞായിരുന്നു പ്രതിഷേധം.

വിവിധ റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരം സെക്രട്ടറിയേറ്റ് നടയിൽ തുടരുകയാണ്. അതേസമയം ജോലിയെന്ന ആവശ്യത്തിൽ മന്ത്രിസഭാ തീരുമാനം വന്നതോടെ ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ സമരം അവസാനിപ്പിച്ചു.

Story Highlights – psc, national games

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top