പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനിച്ചു. പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് പി.എസ്.സി ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ നടപടി തുടങ്ങി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളുടെ എണ്ണമാണ് കുറയ്ക്കുന്നതെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു.

പി.എസ്.സി പട്ടികയിൽ അഞ്ചിരട്ടിയിൽ അധികം പേരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുമെന്ന് എം. കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് പരീക്ഷകൾ ഉദ്യോഗാർത്ഥികൾ കാലങ്ങളായി ആവശ്യപ്പെടുകയാണ്. സ്‌ക്രീനിംഗ് ടെസ്റ്റുകൾ അപേക്ഷിക്കുന്ന കാറ്റഗറിയിലേക്ക്് മാത്രമായിരിക്കുമെന്നും എം. കെ. സക്കീർ വ്യക്തമാക്കി.

ഉദ്യോഗാർത്ഥികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. അപേക്ഷ നൽകിയവരിൽ പലരും പരീക്ഷ എഴുതാറില്ലെന്നും പി.എസ്.സി ചെയർമാൻ വിശദീകരിച്ചു.

Story Highlights – PSC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top