ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമ ഉണ്ടാകുന്നില്ല: എം മുകുന്ദന്‍

m mukundan

ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമ ഉണ്ടാകുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സിനിമകള്‍ക്ക് രാഷ്ട്രീയം ഉണ്ടാകണം. നല്ല സിനിമ ഉണ്ടാക്കാന്‍ നല്ല നിര്‍മാതാക്കള്‍ വേണം. ലാഭം മാത്രം ലക്ഷ്യമിട്ടാല്‍ നല്ല സിനിമ ഉണ്ടാകില്ല. ഒന്നില്‍ കൂടുതല്‍ നിര്‍മാതാക്കള്‍ ഒരുമിച്ച് നല്ല സിനിമ ഉണ്ടാക്കുന്ന വിദേശ മാതൃക ഇവിടെയും പരീക്ഷിക്കണമെന്നും എം മുകുന്ദന്‍ ഐഎഫ്എഫ്‌കെ തലശ്ശേരി പതിപ്പിന്റെ വേദിയില്‍ വച്ച് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണമെന്ന് എം. മുകുന്ദന്‍

കഴിഞ്ഞ ദിവസമാണ് 25ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മലബാര്‍ പതിപ്പിന് തലശ്ശേരിയുടെ മണ്ണില്‍ തുടക്കമായത്. മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത മേളയില്‍ സാഹിത്യകാരന്മാരായ എം ടി വാസുദേവന്‍ നായരും ടി പത്മനാഭനും ആശംസകള്‍ അര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്ന മേള സിനിമാ പ്രേമികളുടെ പങ്കാളിത്തം കൊണ്ട് ആദ്യ ദിനത്തില്‍ തന്നെ ആവേശം തീര്‍ത്തു.

മേളയുടെ പേരിലെ അനാവശ്യ വിവാദങ്ങള്‍ കേരള ജനത തള്ളിക്കളഞ്ഞുവെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സിനിമാ മേഖലക്കായി നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും ജസ്റ്റിസ് ഹേമ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി. ചലച്ചിത്ര മേള ചെറിയ നഗരങ്ങളില്‍ നടത്തണമെന്നും വികേന്ദ്രീകാരണമാണ് മേളക്ക് വേണ്ടതെന്നും എം ടി വാസുദേവന്‍ നായര്‍ ചൂണ്ടിക്കാട്ടി.

പ്രധാന വേദിയായ ലിബര്‍ട്ടി തിയേറ്റര്‍ കോംപ്ലെക്‌സില്‍ നടന്ന ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി , അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍മാന്‍ ബീന പോള്‍, സെക്രട്ടറി സി അജോയ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Story Highlights – m mukundan, iffk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top