നാളെ ഭാരത് ബന്ദ്

bharat bandh tomorrow

രാജ്യത്ത് നാളെ ഭാരത് ബന്ദ്. ഇന്ധന വില, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദ്.

കോൺഫിഡറേഷൻ ഓഫ്‌ ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യമെമ്പാടമുള്ളി 40,000 ട്രേഡ് അസോസിയേഷനുകളിൽ നിന്നായി എട്ട് കോടിയോളം വ്യാപാരികളാണ് നാളെ പണിമുടക്കുക. ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട് വെൽഫയർ അസോസിയേഷനും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തെ ബന്ദ് ബാധിക്കില്ല. സംസ്ഥാനത്തെ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Story Highlights – bharat bandh tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top