കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ; ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചു

കുടിയേറ്റ വിലക്ക് നീക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചു.

മാർച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രതിസന്ധികളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് നടപടിയെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ വിലക്ക് അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പറഞ്ഞു. ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും.

Story Highlights – Joe Biden

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top