കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത ഹരിയാന എംഎല്‍എയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

balraj kundu

കാര്‍ഷിക നിയമങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഹരിയാന എംഎല്‍എ ബല്‍രാജ് കുണ്ടുവിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റോത്തക്കിലും ഗുരുഗ്രാമിലുമാണ് റെയ്ഡ് നടത്തിയത്.

റോത്തക്കിലെ മെഹം മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് ബല്‍രാജ് കുണ്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എയുടെ റോത്തക്കിലും ഗുരുഗ്രാമിലുമുള്ള വീട്ടിലും ഓഫീസിലും ബന്ധുക്കളുടെ വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. രാഷ്ട്രീയ പകപോക്കലെന്നാണ് ബല്‍രാജ് കുണ്ടുവിന്റെ ഓഫീസ് പ്രതികരിച്ചത്.

Read Also : കര്‍ഷക സമരം; 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തലാക്കി ഹരിയാന

ജനുവരി 16ന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത മസ്ദൂര്‍ അധികാര്‍ സംഘട്ടന്‍ അധ്യക്ഷന്‍ ശിവ്കുമാറിന്റെ ശരീരത്തില്‍ രണ്ടിടത്ത് പൊട്ടലുള്ളതായും, ആറിടത്ത് പരുക്കേറ്റതായും കണ്ടെത്തി. ദലിത് നേതാവ് മാനസിക സമ്മര്‍ദത്തിലാണെന്നും മെഡിക്കല്‍ ബോര്‍ഡ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം 92ാം ദിവസത്തിലും സജീവമായി തുടരുകയാണ്. ഉത്തരേന്ത്യയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് തുടരുകയാണ്. ഹരിയാനയിലെ ജിന്ദ്, ചര്‍ഖി ദാദ്രി, കൈതല്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ വിളകള്‍ നശിപ്പിച്ചു. രാജസ്ഥാനിലെ കരിരിയില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു.

Story Highlights – farmers protest, hariyana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top