മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും ഭീഷണി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണി. അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്ക് സമീപം സ്‌ഫോടന വസ്തുക്കളുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്ന് ഭീഷണി കത്ത് പൊലീസിന് ലഭിച്ചു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ വാഹനത്തിലുണ്ടായിരുന്ന ജലാസ്റ്റിൻ സ്റ്റിക്കുകൾ എക്സ്പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇത്തവണ ഇത് യോജിപ്പിച്ചിട്ടില്ലെന്നും പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കുമെന്നുമാണ് മുകേഷ് അംബാനിയെയും നിതയെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്ത കുറിപ്പിൽ നിറയെ അക്ഷര തെറ്റുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിനുള്ളിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നു. വാഹനം ഉപേക്ഷിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Story Highlights – Letter found with explosives outside Mukesh Ambani house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top