പാലാരിവട്ടം പാലത്തിൽ നാളെ ഭാരപരിശോധന

palarivattom bridge weight test tomorrow

പാലാരിവട്ടം പാലത്തിൽ നാളെ ഭാരപരിശോധന നടത്തും. പാലാരിവട്ടം പാലം പുനർനിർമാണം അന്തിമഘട്ടത്തിലാണ്. 24 മണിക്കൂറാണ് ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിൽ നിർത്തിയിട്ട് പരിശോധന നടത്തുക. നിർമാണ പ്രവർത്തികൾ 98 ശതമാനവും പൂർത്തിയായി. 40 ശതമാനം ടാറിങ്ങും പെയിന്റിംഗും മാത്രമാണ് ഇനി ബാക്കിയുള്ളത്.

പാലം പുനർനിർമാണം ആരംഭിച്ചത് 2020 സെപ്റ്റംബർ 28 നാണ്. അഞ്ച് മാസം കൊണ്ട് ഡിഎംആർസിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ പണി പൂർത്തിയാക്കി. നിശ്ചയിച്ചതിലും മൂന്ന് മാസം മുന്നേയാണ് പണി പൂർത്തിയാകുന്നത്.

പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം പൂർത്തിയാക്കി അടുത്ത മാസം ആറിന് ഗതാഗതത്തിന് തുറന്നു നൽകിയേക്കുമെന്ന് നേരത്തെറിപ്പോർട്ടുണ്ടായിരുന്നു. 19 സ്പാനുകളിൽ 17 എണ്ണവും പൊളിച്ചു പണിതു. മധ്യഭാഗത്തെ സ്പാനിൽ ബലപ്പെടുത്തൽ പ്രവൃത്തികൾ മാത്രമാണ് നടത്തിയത്. മാർച്ച് 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം നടത്താമെന്നാണ് നിർമാണ മേൽനോട്ട ചുമതലയുള്ള ഡിഎംആർസി സർക്കാറിനെ അറിയിച്ചിരിക്കുന്നത്.

Story Highlights – palarivattom bridge weight test tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top