പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ് : പ്രതികൾക്കെതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്കെതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് വിജിലൻസ് അറിയിച്ചു. മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. പ്രതികൾക്കെതിരെ ഗൂഢാലോചന, അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തും.
2016 ഒക്ടോബർ 16നാണ് 640 മീറ്റർ നീളമുള്ള പാലാരിവട്ടം ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ പാലത്തിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മെയ് 1, 2019 ൽ പാലം അടച്ചു. ഫഎബ്രുവര് 2020 ൽ പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് കണ്ടെത്തി. പാലാരിവട്ടം പാലം പൊളിച്ച് കളയാൻ സുപ്രിംകോടതി ഉത്തരവിട്ടു. സെപ്റ്റംബർ 28 2020 ൽ പാലം പൊളിച്ചു. പിന്നീട് പുതുക്കി പണിത പാലം മാർച്ച് 7 2021 ൽ ഗതാഗതത്തിനായി തുറന്നു നൽകി. അതിനിടെ പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാവുകയും ചെയ്തു.
Story Highlights: palarrivattom over bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here