സഞ്ജുവിനെ കേന്ദ്രീകരിച്ച് ടീം നിർമിക്കാനാണ് ഞങ്ങളുടെ പദ്ധതി: രാജസ്ഥാൻ റോയൽസ് സിഒഒ

Sanju Samson Rajasthan Royals

രാജസ്ഥാൻ റോയൽസിൻ്റെ പുതിയ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചത് വലിയ വാർത്ത ആയിരുന്നു. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ പോലെ അനുഭവസമ്പത്തുള്ള താരങ്ങൾ ഉണ്ടായിരിക്കെ സഞ്ജുവിനെ നായകസ്ഥാനം ഏല്പിച്ചത് അബദ്ധമായോ എന്നും ചോദ്യങ്ങളുയർന്നു. എന്നാൽ, സഞ്ജുവിനെ നായകനാക്കാനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നാണ് രാജസ്ഥാൻ റോയൽസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജേക് ലഷ് മക്രം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“സഞ്ജുവിനെ ക്യാപ്റ്റനാക്കുക എന്നത് ഒറ്റക്കെട്ടായ തീരുമാനമായിരുന്നു. ആവശ്യമായ സ്വാഭാവിക നേതൃത്വഗുണങ്ങൾ അദ്ദേഹത്തിനുണ്ട്. റോയൽസിൻ്റെ രീതി അറിയുന്ന ആളാണ്. സഞ്ജുവിനെ കേന്ദ്രീകരിച്ച് ടീം നിർമിക്കാനാണ് ഞങ്ങളുടെ പദ്ധതി.”- മക്രം പറഞ്ഞു.

Read Also : മഹാരാഷ്ട്രയിലെ ഉയരുന്ന കൊവിഡ് കണക്കുകൾ; ഐപിഎലിനായി പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട്

ക്രിസ് മോറിസ് കഴിഞ്ഞ ഏതാനും സീസണുകളിലായി തങ്ങളുടെ റഡാറിൽ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. “ഡെത്ത് ഓവറുകളിൽ ആർച്ചർക്ക് പിന്തുണ നൽകാൻ മോറിസിനു കഴിയും. കഴിഞ്ഞ സീസണിൽ ഞങ്ങളുടെ ഡെത്ത് ഓവർ ബൗളിംഗ് ദുർബലമായിരുന്നു. മോറിസിന് ഐപിഎലിലും ഡെത്ത് ഓവറുകളിലും അനുഭവസമ്പത്തുണ്ട്. മോറിസിനായി പ്രത്യേക ഫിറ്റ്നസ് പ്ലാൻ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ് മോറിസിനെ 16.25 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എടുത്തത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിലകൂടിയ പ്ലെയറായി മോറിസ് മാറിയിരുന്നു. മോറിസിനൊപ്പം ലിയാം ലിവിങ്സ്റ്റൺ, ശിവം ദുബെ, മുസ്തഫിസുർ റഹ്മാൻ തുടങ്ങി മികച്ച താരങ്ങളെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചിട്ടുണ്ട്.

Story Highlights – want to build the team around Sanju Samson, Rajasthan Royals COO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top