മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം തള്ളാതെ കേന്ദ്ര നേതൃത്വം

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം തള്ളാതെ കേന്ദ്ര നേതൃത്വം. മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

പുതുമുഖങ്ങൾ, സ്ത്രീകൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സ്ഥാനാർത്ഥികളാകും. ആഴക്കടൽ മത്സ്യബന്ധന വിവാദം, ഉദ്യോഗാർത്ഥികളുടെ സമരം തുടങ്ങിയവ സർക്കാരിന് തിരിച്ചടിയാകുമെന്നും താരിഖ് അൻവർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ എഐസിസി നേതൃത്വം സമ്മർദം ചെലുത്തിയിരുന്നു. കൽപ്പറ്റയെങ്കിൽ മത്സരിക്കാമെന്ന് മുല്ലപ്പള്ളി സന്നദ്ധത അറിയിച്ചതായാണ് സൂചന. പല മണ്ഡലങ്ങളിലും ജില്ലകളിലും താൻ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു.

Story Highlights – Mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top