കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് കേന്ദ്ര മന്ത്രി ഇന്ന് സന്ദര്‍ശിക്കും

ആലപ്പുഴ ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും. കൊച്ചിയിലെത്തിയ മന്ത്രി രാവിലെ പത്തോടെയാകും നന്ദുവിന്റെ വീട്ടിലെത്തുക.
ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ഒപ്പം ഉണ്ടാകും. അതേസമയം, നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസിലെ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചേര്‍ത്തല വയലാര്‍ മേഖലകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 400ല്‍ അധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
Read Also : ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍
കഴിഞ്ഞ ദിവസം വയലാറിലെ നാഗംകുളങ്ങര കവലയില്‍ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആര്‍എസ്എസ് നാഗംകുളങ്ങര ശാഖയിലെ ഘടനായക് ആയ തട്ടാം പറമ്പില്‍ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. നന്ദുവിന്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണം. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്.
Story Highlights – rss, sdpi, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here