കേരളത്തിലെ പ്രശ്‌നം ജിഹാദികൾ : പിസി ജോർജ് ട്വന്റിഫോറിനോട്

കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നം ജിഹാദികളാണെന്ന് പിസി ജോർജ് ട്വന്റിഫോറിനോട്. എല്ലാ സ്ഥലത്തുമുണ്ട് മുസ്ലിം തീവ്രവാദികൾ. അൽ ഖ്വയ്ദയുടെ ഏജന്റുമാർ കേരളത്തിലുണ്ടെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. ഡോ.അരുൺ കുമാർ നടത്തിയ തത്സമയ അഭിമുഖത്തിലാണ് പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.
പിസിയുടെ വാക്കുകൾ ഇങ്ങനെ : ‘ഈരാറ്റുപേട്ടയിലെ മുസ്ലിം മേഖലയെ തനിക്കറിയാം. ഈരാറ്റുപേട്ടയിൽ 80 ശതമാനം പേരും നബി തിരുമേനി പറയുന്നത് കേൾക്കുന്ന നല്ല മുസ്ലീങ്ങളാണ്. 20 ശതമാനം ജിഹാദികളാണ്. മുസ്ലീങ്ങൾ മുഴുവൻ ജിഹാദികളാണെന്ന് പറഞ്ഞുകൊണ്ട് നടക്കരുത്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ മാന്യമായി ജീവിക്കുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷം ഇവിടെ പെരുകുന്നത്’. മറ്റ് മതസ്ഥർ റോഡിലിറങ്ങി കൊലപാതകം നടത്തുന്നില്ലെന്നും അമേരിക്കയിൽ ബോംബ് ഇട്ടത് മുസ്ലിം സമുദായക്കാരാണെന്നും പിസി ജോർജ് പറഞ്ഞു. അൽ ഖ്വയ്ദയുടെ ഏജന്റുമാർ കേരളത്തിലുണ്ടെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
മകൻ ഷോൺ ജോർജിന്റെ ഭാര്യ പാർവതി ഷോണിനെ മതം മാറ്റിയെന്ന അവതാരകന്റെ ചോദ്യത്തോടും പിസി ജോർജ് പ്രതികരിച്ചു.
അവതാരകന്റെ ചോദ്യം : താങ്കളുടെ മരുമകളെ മാമോദീസ മുക്കിയില്ലേ ? മതം മാറിയ മരുമകളെ സ്വീകരിച്ച അമ്മായിഅപ്പനാണ് ജിഹാദിയെ കുറിച്ച് സംസാരിക്കുന്നത്…
പിസി ജോർജിന്റെ ഉത്തരം : എന്റെ വീട്ടിൽ വന്നാണ് ജഗതി വിവാഹക്കാര്യം പറഞ്ഞത്. തിരുവനന്തപുരം വേണോ ഈരാറ്റുപേട്ടയിൽ വച്ച് വേണോ എന്ന് ചോദിച്ചു. രണ്ട് വർഷത്തിന് ശേഷം വിവാഹം നടത്താമെന്ന ധാരണയായി. അതിനിടെ മാധ്യമങ്ങൾ അത് വാർത്തയാക്കി. ഷോണും പാർവതിയും ഒളിച്ചോടി എന്നുവരെ വാർത്തയാക്കി. ഇതിന് രണ്ട് ദിവസത്തിന് ശേഷം വിവാഹം ഉടൻ നടത്തണമെന്ന് പറഞ്ഞ് ജഗതി എന്നെ സമീപിച്ചു.
ജഗതിയാണ് പാർവതിയെ മാമോദീസ മുക്കണമെന്ന് പറഞ്ഞത്. ഹിന്ദു പെണ്ണിനെ വിവാഹം കഴിച്ചാൽ കുഴപ്പമുണ്ടോയെന്ന് പാലാ അരമനയിലെ പിതാവിനോട് ഞാൻ ചോദിച്ചു. പിതാവ് പറഞ്ഞു കുഴപ്പമില്ല, പള്ളിയിൽ വച്ച് നടത്തിക്കോളാൻ.
എന്നാൽ ജഗതിക്കായിരുന്നു മതം മാറ്റണമെന്ന് നിർബന്ധം. ഒരു കാലം കഴിഞ്ഞാൽ പിസി ജോർജും, ജഗതിയുമെല്ലാം മരിക്കും. പിന്നെ ഷോണും പാർവതിയും ഉണ്ടാകും. അവർ മരിക്കുമ്പോ ഷോണിനെ പള്ളി പറമ്പിൽ അടക്കാൻ സമ്മതിക്കും, എന്നാൽ എന്റെ മകളെ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു. അതിന് സൗകര്യമില്ലെന്ന് പറഞ്ഞാണ് ജഗതി മതം മാറണമെന്ന് നിർബന്ധം പിടിച്ചത്.’
Story Highlights – pc george on parvathy shone conversion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here