സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച ഇന്ന്

state govt talk with job seekers today

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച ഇന്ന്.

മന്ത്രി എ.കെ ബാലനുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. എന്നാൽ ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ കൈക്കൊള്ളുന്ന നിലപാടാകും നിർണായകമാകും.

അതേസമയം പിഎസ്‌സി വഴി നിയമനം ലഭിച്ചവരുടെ കണക്ക് നിരത്തി സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്‌ഐ നടത്തുന്ന യുവ സംഗമവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.

Story Highlights – psc strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top