Advertisement

സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്

November 2, 2023
Google News 4 minutes Read
The employee Reforms Department has blocked the temporary appointments made by sabotaging PSC rank lists

സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി നിയമനമോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനും വിലക്ക് ബാധകമാണ്. ( The employee Reforms Department has blocked the temporary appointments made by sabotaging PSC rank lists )

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലാണ് അനധികൃത താൽക്കാലിക നിയമനങ്ങൾക്ക് വിലക്കിയത്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി, കരാർ നിയമനങ്ങളോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളും പാടില്ല. റാങ്ക് പട്ടിക നിിലവിലുുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകളെല്ലാം ഇതിൽ നിന്നും നികത്തണം. എല്ലാ വകുപ്പുമേധാവികൾക്കും ജില്ലാ കളക്ടർമാർക്കുമാണ് നിർദ്ദേശം. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ വരെയുള്ള ഒഴിവുകൾക്ക് പുറമെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണം.

ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. സംസ്ഥാന തലത്തിലുണ്ടാകുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത് വകുപ്പു സെക്രട്ടറിമാർ തന്നെയായിരിക്കണം. ഇതിന്റെ പട്ടിക നിശ്ചിത മാതൃകയിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ വിജിലൻസ് സെല്ലിന് കൈമാറമെന്നും നിർദ്ദേശമുണ്ട്. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.

Story Highlights: The employee Reforms Department has blocked the temporary appointments made by sabotaging PSC rank lists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here