Advertisement

യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ചകൾ നാളെ പൂർത്തിയായേക്കും; ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

February 28, 2021
Google News 1 minute Read
udf seat sharing discussion ends tomorrow

യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ചകൾ നാളെ പൂർത്തിയായേക്കും. 12 സീറ്റുകൾ വേണമെന്ന പിടിവാശി തുടരുന്ന പിജെ ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതൃത്വം നാളെ ചർച്ച നടത്തും. ഘടക കക്ഷികളുമായി ധാരണയിലെത്തിയാൽ ബുധനാഴ്ച സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫിലെ ആലോചന.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ചൂടു പിടിച്ച യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ചകൾ നാളെക്കൊണ്ട് പൂർത്തീകരിക്കും. ഘടകകക്ഷികളുമായി ഇതിനോടകം ചർച്ചകൾ നടത്തി ഏകദേശ ധാരണയിലെത്തിയ കോൺഗ്രസിന് മുന്നിൽ, കേരളാകോൺഗ്രസ് പി ജെ ജോസഫ് വിഭാഗമാണ് ഇനിയുളള കടമ്പ. പാലായ്ക്ക് പകരം മറ്റൊരു സീറ്റെന്നതുൾപ്പെടെ 12 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ജോസഫ് വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. പരമാവധി 9 സീറ്റുകളേ നൽകാനാവൂ എന്ന നിലപാടിലാണ് കോൺഗ്രസ്.

നാളെ ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതൃത്വം തുടർചർച്ചകൾ നടത്തും. വിട്ടുവീഴ്ചക്ക് ജോസഫ് വിഭാഗം തയാറായില്ലെങ്കിൽ 10 സീറ്റുകളെന്ന ഫോർമുലയിൽ പ്രശ്‌നപരിഹാരത്തിനാണ് കോൺഗ്രസിന്റഎ ശ്രമം. ചടയമംഗലം, കൂത്തുപറമ്പ് സീറ്റുകളും കോഴിക്കോട് ജില്ലയിൽ ഒരു സീറ്റുമുൾപ്പെടെ മുസ്ലിം ലീഗിന് മൂന്ന് അധിക സീറ്റുകളെന്നതിൽ ഇരുവിഭാഗവും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ചില സീറ്റുകൾ വെച്ചുമാറുന്നതിൽ ചർച്ചകൾ തുടരുകയാണ്. ആർഎസ്പി രണ്ടുസീറ്റുകൾ അധികമായി ആവശ്യപ്പെട്ടെങ്കിലും മുമ്പ് മത്സരിച്ച 5 സീറ്റുകൾക്കപ്പുറം നൽകാനാവില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

അധിക സീറ്റിന്റെ പേരിൽ തർക്കത്തിനില്ലെന്നാണ് ആർ എസ് പിയുടെ നിലപാട്. ആറ്റിങ്ങലും കയ്പമംഗലവും മാറ്റിനൽകണമെന്നും ആർഎസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റ് കോൺഗ്രസ്് നൽകിയേക്കും. കേരളാ കോൺഗ്രസ്സ് ജേക്കബ്, സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നിവർക്കും ഓരോ സീറ്റുകൾ ലഭിക്കും. വിജയമുറപ്പുളള സീറ്റ് വേണമെന്ന നിലപാടിലാണ് സിഎംപി. നാളെക്കൊണ്ട് ചർച്ചകൾ പൂർത്തിയാക്കി ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. മാണി സി കാപ്പനും മൂന്ന് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. പാലാക്ക് പുറമേ ഒരുസീറ്റു കൂടി നൽകിയേക്കും. ബുധനാഴ്ചത്തെ യുഡിഎഫ് യോഗത്തിന് പിന്നാലെ, കോൺഗ്രസിൻറെ സ്ഥാനാർത്ഥി പട്ടികയുമായി നേതാക്കൾ ഡൽഹിക്ക് പോകും. ഹൈക്കമാൻഡ് അംഗീകാരത്തോടെ അടുത്തയാഴ്ച തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാനാണ് കോൺഗ്രസ് നീക്കം.

Story Highlights – udf seat sharing discussion ends tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here