Advertisement

ആഴക്കടല്‍ മത്സ്യക്കൊള്ള പ്രതിപക്ഷം പൊളിച്ചതില്‍ മുഖ്യമന്ത്രിക്ക് അരിശം: പ്രതിപക്ഷ നേതാവ്

March 1, 2021
Google News 1 minute Read
pinarayi vijayan ramesh chennithala

മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതികള്‍ പ്രതിപക്ഷം പൊളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ മുഖ്യമന്ത്രിക്ക് അരിശമാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഇഎംസിസിയുടെ ഫയല്‍ കണ്ട മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മറുപടി പറയണം. അറിയില്ല എന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഫയല്‍ പുറത്തുവിടണമെന്നും ചെന്നിത്തല. കരാറിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് എന്‍ പ്രശാന്ത് അല്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തുടക്കം മുതല്‍ കള്ളം പറയുന്നു. മുഖ്യമന്ത്രിയും കള്ളം പറഞ്ഞുകൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാമോയെന്ന് ചെന്നിത്തല ചോദിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രണ്ട് തവണ ഫയല്‍ കണ്ടതിന് തെളിവുണ്ടെന്നും ചെന്നിത്തല.

Read Also : പ്രതിപക്ഷ നേതാവ് ഗീബൽസാവാൻ തയാറെടുക്കുകയാണോ? ചെന്നിത്തലയ്‌ക്കെതിരെ ജെ.മേഴ്‌സിക്കുട്ടിയമ്മ

സര്‍ക്കാരിനെ വെട്ടിലാക്കിയെന്ന പ്രചാരണം ആണല്ലോ പറഞ്ഞുപരത്തുന്നത്. ഐശ്വര്യ കേരളയാത്രക്കിടെയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ കുറിച്ച് അറിഞ്ഞത്. കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊള്ളയിലാണ് ആലപ്പുഴയില്‍ വച്ച് വിവരം നല്‍കിയത്. അമേരിക്കന്‍ കമ്പനിയും കേരള ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും തമ്മില്‍ 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടി കരാര്‍ ഒപ്പിട്ടു. ഇത് തീരപ്രദേശത്ത് പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച വിഡിയോ ചെന്നിത്തല പുറത്തുവിട്ടു. ജാക്സന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കള്ളക്കളികള്‍ പുറത്തുവന്നതെന്നും ചെന്നിത്തല.

Story Highlights – ramesh chennithala, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here