ഏപ്രിൽ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ ഐപിഎൽ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഐപിഎൽ ഏപ്രിൽ മാസത്തിൽ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഏപ്രിൽ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ ലീഗ് ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടൂർണമെൻ്റിനു മുൻപ് എട്ടോളം താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കും എന്നും സൂചനയുണ്ട്. പേസർ ജസ്പ്രീത് ബുംറയെ അവസാന ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തത് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണെന്നാണ് സൂചന.
2020 ഐപിഎൽ മുതൽ ബയോ സെക്യുർ ബബിളുകളിൽ കഴിയുന്ന 10 താരങ്ങളാണ് നിലവിൽ ഉള്ളത്. ഇവരിൽ 8 പേർക്കും വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ തീരുമാനം. രോഹിത്, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
അതേസമയം, ഈ സീസണിലെ ഐപിഎൽ ആറ് വേദികളിൽ നടത്തുമെന്ന റിപ്പോർട്ടുകളിൽ ഫ്രാഞ്ചൈസികൾ അതൃപ്തി പ്രകടിപ്പിച്ചു എന്ന് റിപ്പോർട്ട്. രണ്ട് നഗരങ്ങളിലായി ടൂർണമെൻ്റ് നടത്തുമെന്ന തീരുമാനമായിരുന്നു നല്ലതെന്ന് ഫ്രാഞ്ചൈസികൾ അറിയിച്ചതാതാണ് പുതിയ റിപ്പോർട്ടുകൾ. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, അഹ്മദാബാദ്, കൊൽക്കത്ത എന്നീ 6 വേദികളിലായി ഐപിഎൽ നടത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.
Story Highlights – IPL may start in the first or second week of April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here