ടൂൾ കിറ്റ് കേസ്; നികിത ജേക്കബ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Tool kit Nikita Jacob

ടൂൾകിറ്റ് കേസിൽ നികിത ജേക്കബ് ഡൽഹി പട്ട്യാല ഹൗസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അഡീഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണയാണ് ഹർജി കേൾക്കുക. നിലവിൽ ബോംബെ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ട്രാൻസിറ്റ് ജാമ്യത്തിലാണ് നികിത. 21 ദിവസത്തെ താത്കാലിക ജാമ്യം അവസാനിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച നികിത ജേക്കബിനെ ഡൽഹി പൊലീസിന്റെ സൈബർ സെൽ ചോദ്യംചെയ്യ്തിരുന്നു.

അതേസമയം, കഴിഞ്ഞ മാസം 23 ന് ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം അനുവദിച്ചിരുന്നു. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. ദിഷയ്ക്ക് ഖാലിസ്ഥാൻ ബന്ധമില്ലെന്ന് ദിഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ വാദിച്ചു. ദിഷ പരിസ്ഥിതി പ്രവർത്തക മാത്രമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

Story Highlights – Tool kit case; Nikita Jacob has filed an anticipatory bail application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top