കണ്ണൂരിൽ പത്താംക്ലാസുകാരനെ മർദിച്ച സംഭവം; പ്രതി പിടിയിൽ

കണ്ണൂർ പാനൂരിൽ പത്താംക്ലാസുകാരനെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുത്താറിപീടിക സ്വദേശി ജിനീഷാണ് പാനൂർ പൊലീസിന്റെ പിടിയിലായത്. ജിനീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇന്നലെയാണ് സംഭവം നടന്നത്. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പെൺകുട്ടിക്ക് ഒപ്പം നടക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. സ്ഥിരമായി വിദ്യാർത്ഥികൾ ഒരുമിച്ചാണ് വരുന്നത്. ഇതിൽ ഒരു പെൺകുട്ടിയുടെ ഒപ്പം നടക്കുന്നു എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർ ജിനീഷ് മർദിച്ചത്. മർദനമേറ്റ സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

Story Highlights – Kannur, Attack, Arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top