Advertisement

കേരളത്തില്‍ ശക്തമായ മത്സരമെന്ന് എഐസിസി സര്‍വേ ഫലം; യുഡിഎഫിന് കേവല ഭൂരിക്ഷം നേടാനാകും

March 2, 2021
Google News 2 minutes Read

കേരളത്തില്‍ ശക്തമായ മത്സരമുണ്ടാകുമെന്ന് സര്‍വേ ഫലം. യുഡിഎഫിന് കേവല ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് എഐസിസിക്കായി സ്വകാര്യ ഏജന്‍സി തയാറാക്കിയ സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസ് 50 സീറ്റുവരെ നേടാന്‍ സാധ്യതയുണ്ട്. മലബാറില്‍ നേട്ടമുണ്ടാക്കും. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 35 സീറ്റുകള്‍ വരെ നേടും. മികച്ച സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ വിജയം എളുപ്പമാകില്ല. മുസ്ലീംലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സര്‍വേയില്‍ പറയുന്നു. ഓരോ മണ്ഡലത്തിന്റെയും സര്‍വേ ഫലം ഏജന്‍സികള്‍ എഐസിസിക്ക് കൈമാറി.

മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് സര്‍വേ നടത്താന്‍ എഐസിസി നിയോഗിച്ചത്. മണ്ഡലങ്ങളിലെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക, എത്ര സീറ്റ് നേടും, മുഖ്യമന്ത്രിയായി ആരെ പരിഗണിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു സര്‍വേയുടെ ഭാഗമായിരുന്നത്.

73 മുതല്‍ 78 സീറ്റ് വരെ യുഡിഎഫിന് നേടാനാകുമെന്നാണ് സര്‍വേ ഫലം. കോണ്‍ഗ്രസ് 50 സീറ്റുകള്‍ വരെ നേടും. മലബാറില്‍ യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനാകും. പകുതിയോളം സീറ്റുകള്‍ മലബാറില്‍ നിന്നാകും. മധ്യകേരളത്തില്‍ വോട്ടുകളില്‍ കുറവുണ്ടാകും. നാല്‍പതോളം മണ്ഡലങ്ങളില്‍ ത്രികോണ മത്സരമുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights – assembly election 2021 -AICC suggest strong competition in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here