ഉദുമയിൽ സി.എച്ച് കുഞ്ഞമ്പു സ്ഥാനാർത്ഥിയായേക്കും; വനിതാ നേതാവിനെ പരിഗണിച്ചാൽ ഇ പത്മാവതി മത്സരിക്കും

കാസർഗോഡ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തുടരുന്നു. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു സ്ഥാനാർത്ഥിയായേക്കും. വനിതാ നേതാവിനെ പരിഗണിച്ചാൽ ഇ പത്മാവതി മത്സരിക്കുമെന്നാണ് നിലവിലെ ധാരണ.
തൃക്കരിപ്പൂരിൽ നിലവിലെ എംഎൽഎ എം രാജഗോപാലൻ തുടരും. ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്.
മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ ഇപ്പൊൾ തീരുമാനിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നോക്കിയ ശേഷം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ തീരുമാനിക്കും.
അതേസമയം, കാസർകോട്ടും ഇത്തവണ സിപിഐഎം മത്സരിച്ചേക്കുമെന്നാണ് സൂചന.
Story Highlights – ready to contest if party asks says director ranjith
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News