കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്താണ് യോഗം. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. ഡിസിസികള്‍ കെപിസിസിക്ക് നല്‍കിയ പട്ടികയും എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും.

ചങ്ങനാശ്ശേരി സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ ഡല്‍ഹിക്ക് പോകും. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക അടുത്ത ആഴ്ച പുറത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Story Highlights – Congress Election Committee meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top