സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേഴ്‌സിക്കുട്ടിയമ്മയ്ക്കും മുകേഷിനും വിമർശനം

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും എം. മുകേഷ് എംഎൽഎയ്ക്കും വിമർശനം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങൾക്ക് കാരണമായ സംഭവങ്ങളിൽ ജാഗ്രത കാട്ടിയില്ലെന്നും ആരോപണം ഉയർന്നു.

കൊല്ലം എം.എൽ.എ മുകേഷിനെതിരെ പി. കെ ഗുരുദാസൻ ആണ് രംഗത്തെത്തിയത്. മുകേഷിനെ കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് പി.കെ ഗുരുദാസൻ വിമർശിച്ചു.

അതേസമയം, മേഴ്‌സിക്കുട്ടിയമ്മയേയും മുകേഷിനേയും സ്ഥാനാർത്ഥിയാക്കുന്നതിൽ സെക്രട്ടേറിയറ്റിൽ എതിരഭിപ്രായം ഉണ്ടായില്ല. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് സീറ്റ് നൽകിയില്ലെങ്കിൽ എസ്.എൽ സജി കുമാർ, എസ് ജയമോഹൻ എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്ന് സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു.

Story Highlights – M Mukesh, J Mercykutty amma, cpim secretariate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top