കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

കാസർഗോഡ് തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം.
ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു.

ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തേക്ക് മാറ്റി. ഉപ്പളയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി. കുഞ്ചത്തൂരിലെ എക്‌സ്പർടൈസ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ബോയ്‌ലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Story Highlights – fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top