കെ. സുരേന്ദ്രന്‍ മത്സരിക്കും: അഞ്ച് മണ്ഡലങ്ങള്‍ പരിഗണനയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായി പാര്‍ട്ടി അഞ്ച് മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്. വി. മുരളീധരന്‍ പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ട്. ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി, ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ ജനവിധി തേടണമെന്നും നേതൃത്വം പറയുന്നു.

ഈ മാസം അഞ്ചാം തിയതിക്ക് അകം ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കും. 12 ാം തിയതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടാകും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്കാണ് നിലവില്‍ അവസാനമായിരിക്കുന്നത്. കെ. സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അഞ്ച് മണ്ഡലങ്ങളാണ് കെ. സുരേന്ദ്രന് വേണ്ടി പാര്‍ട്ടി പരിഗണിക്കുന്നത്. ഇതില്‍ കഴക്കൂട്ടം മണ്ഡലത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരുന്നു.

Story Highlights – K. Surendran will contest: Five constituencies under consideration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top