കളമശേരിയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് മാധ്യമസൃഷ്ടി മാത്രം: എ.എ. റഹീം

കളമശേരിയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് ചോദിച്ചു വാങ്ങുന്ന ചരിത്രം ഡിവൈഎഫ്‌ഐക്കില്ല. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന വാദം ഡിവൈഎഫ്‌ഐ മുന്നോട്ടുവയ്ക്കില്ലെന്നും എ. എ. റഹീം ട്വന്റിഫോറിനോട് പറഞ്ഞു.
കേരളത്തില്‍ തുടര്‍ഭരണമുണ്ടാകണം. ഇതാണ് കേരളത്തിലെ യുവതി യുവാക്കള്‍ ആഗ്രഹിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ അജണ്ട സീറ്റ് അല്ല. സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ ജനാധിപത്യപരമായി നടത്തിയ സമരത്തിലേക്ക് മുതലെടുപ്പിനുവേണ്ടി ചിലര്‍ എത്തിയെന്നും എ.എ. റഹീം പറഞ്ഞു.
Story Highlights – Kalamassery – AA Rahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here