പൊന്നാനിയിൽ പി.ശ്രീരാമകൃഷ്ണൻ; തവനൂരിൽ കെ.ടി.ജലീൽ; മലപ്പുറത്ത് സിപിഐഎം സാധ്യത പട്ടിക

malappuram candidate list

മലപ്പുറത്ത് സിപിഐഎമ്മിന്റെ സാധ്യത പട്ടിക തയാറായി. നിലമ്പൂരിൽ പി.വി അൻവറിന്റെയും പൊന്നാനിയിൽ പി.ശ്രീരാമകൃഷ്ണന്റേയും തവനൂരിൽ കെ.ടി.ജലീലിനേയും ഉൾപ്പെടുത്തിയാണ് മലപ്പുറത്ത് സിപിഐഎം സാധ്യത പട്ടിക തയാറാക്കിയത്.

പെരിന്തൽമണ്ണയിൽ മുൻ ലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ.പി.മുഹമ്മദ് മുസ്തഫ പരിഗണനയിലുണ്ട്. താനൂരിൽ വി.അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി ലില്ലീസും പരിഗണനയിലുണ്ട്.

മങ്കടയിൽ ടികെ റഷീദലിയും തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്തും സ്ഥാനാർത്ഥിയായേക്കും.

Story Highlights – malappuram candidate list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top