ഐപിഎലിൽ ക്രിക്കറ്റ് മറന്ന് പണത്തിനു പ്രാധാന്യം കല്പിക്കുന്നു; പിഎസ്എൽ ആണ് നല്ലത്: ഡെയിൽ സ്റ്റെയിൻ

PSL IPL Dale Steyn

ഐപിഎലിനെക്കാൻ നല്ലത് പാകിസ്താൻ പ്രീമിയർ ലീഗ് ആണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയിൻ. ഐപിഎൽ പോലുള്ള ക്രിക്കറ്റ് ലീഗുകളിൽ ക്രിക്കറ്റിനെക്കാൾ പ്രാധാന്യം പണത്തിനാണെന്നും പിഎസ്എൽ പോലുള്ള ലീഗുകളിൽ ഇത് തിരിച്ചാണെന്നും സ്റ്റെയിൻ പറഞ്ഞു. ക്രിക്കറ്റ് പാകിസ്താനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.

“എനിക്ക് അല്പം സമയം ഒഴിവ് നേടിയിരുന്നു. മറ്റ് ലീഗുകളിൽ കളിക്കുന്നത് ഒരു കളിക്കാരൻ എന്ന നിലയിൽ കൂടുതൽ പ്രയോജനം ചെയ്യുന്നതായി എനിക്ക് തോന്നി. ഐപിഎലിലേക്ക് പോകുമ്പോൾ, അവിടെ വലിയ കളിക്കാരും ഉയർന്ന പണവുമൊക്കെയാണ്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ ക്രിക്കറ്റ് വിസ്മരിക്കപ്പെടുന്നു. എന്നാൽ, നിങ്ങൾ പിഎസ്എലിലേക്കോ പാകിസ്താൻ പ്രീമിയർ ലീഗിലേക്കോ വരുമ്പോൾ ക്രിക്കറ്റിന് അവിടെ പ്രാധാന്യം ഉണ്ട്. ഞാനിവിടെ ഒന്നുരണ്ട് ദിവസമേ ആയുള്ളൂ വന്നിട്ട്. പക്ഷേ, ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാൻ ആളുകൾ എൻ്റെ മുറിയിലേക്ക് വരുന്നുണ്ട്. അതേസമയം, ഐപിഎലിൽ ഇത് മറക്കുകയും എത്ര പണമാണ് ലഭിച്ചതെന്ന ചോദ്യം പ്രധാന വിഷയമാവുകയും ചെയ്യും. അതിൽ നിന്ന് മാറിനിൽക്കാനാണ് എൻ്റെ ആഗ്രഹം. കളിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും മികച്ച ടീമുകളുമായും ടൂർണമെൻ്റുകളുമായും സഹകരിക്കാനുമാണ് എൻ്റെ ആഗ്രഹം”- സ്റ്റെയിൻ പറഞ്ഞു.

95 ഐപിഎൽ മത്സരങ്ങളിലാണ് സ്റ്റെയിൻ ബൂട്ടണിഞ്ഞത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡെക്കാൺ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്കായി കളിച്ച സ്റ്റെയിൻ 97 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിലെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായാണ് സ്റ്റെയിൻ കളിക്കുന്നത്.

Story Highlights – Playing in PSL more rewarding than in IPL: Dale Steyn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top