റോഡ് സേഫ്റ്റി വേൾഡ് സീരീസ്; യുവരാജും സച്ചിനും ജയ്പൂരിലെത്തി

Sachin Yuvraj Road Safety

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ പങ്കെടുക്കാനായി ഇന്ത്യൻ ലജൻഡ്സ് ടീം അംഗങ്ങളായ സച്ചിൻ തെണ്ടുൽക്കറും യുവരാജ് സിംഗും ജയ്പൂരിലെത്തി. ഇരുവരും ചേർന്നുള്ള ചിത്രം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യുവരാജ് സിംഗ് പങ്കുവച്ചിരുന്നു. ഇരുവരും പിപിഇ കിറ്റ് ധരിച്ചാണ് ചിത്രത്തിൽ ഉള്ളത്. വ്യക്തിസുരക്ഷയുടെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും യുവി തൻ്റെ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.

View this post on Instagram

A post shared by Yuvraj Singh (@yuvisofficial)

മാർച്ച് അഞ്ചിനാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ആരംഭിക്കുക. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ബെംഗ്ലാദേശ് ലെജൻഡിനെ നേരിടും. മാർച്ച് 21നാണ് ഫൈനൽ. എല്ലാ മത്സരങ്ങളും രാത്രി 7 മണിക്കാണ് ആരംഭിക്കുക.

Read Also : റോഡ് സേഫ്റ്റി വേൾഡ് സീരീസ്; ടീമുകൾ പ്രഖ്യാപിച്ചു

സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, നോയൽ ഡേവിഡ്, മുനാഫ് പട്ടേൽ, മൻപ്രീത് ഗോണി, നമൻ ഓജ, യൂസുഫ് പത്താൻ എന്നിവരാണ് ഇന്ത്യ ലെജൻഡ്സ് ടീമിൽ ഉള്ളത്.

Story Highlights – Sachin Tendulkar, Yuvraj Singh Pose In PPE Kits For Road Safety Series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top